സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി

ആലപ്പുഴ:പ്രളയാനന്തര കേരളത്തെ കൈപിടിച്ച് ഉയര്‍ത്താനുള്ള സന്ദേശവുമായി അമ്പത്തിയൊമ്പതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. കലോത്സവത്തിന്റെ പ്രധാന വേദിയായ ഉത്തരാസ്വയംവരത്തില്‍ കൃത്യം ഒമ്പതിന് 59 സ്‌കൂള്‍ കുട്ടികള്‍ ചേര്‍ന്ന് 59 മണ്‍ചെരാതുകള്‍ തെളിച്ചാണ് മേളയുടെ തുടക്കം കുറിച്ചത്. പ്രളയകാലത്ത് ആയിരങ്ങള്‍ക്ക് അഭയമൊരുക്കിയ സ്‌കൂളില്‍ നിന്ന് തന്നെ കലോത്സവത്തിന് തുടക്കമായത് മറ്റൊരു ചരിത്രമായി.
ഇതിനോടൊപ്പം തന്നെ 29 വേദികളിലായി വിവിധ കലാപരിപാടികള്‍ ആരംഭിച്ചു. ഇന്ന് 62 ഇനങ്ങളിലായാണ് മത്സരം നടക്കുന്നത്. സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ നയത്തിന്റെ ഭാഗമായി ലളിതമായാണ് മത്സര പരിപാടികള്‍ നടത്തപ്പെടുന്നത്. എന്നാലും മേളയുടെ ഒരിടത്തും ആവേശത്തിന് കുറവൊന്നുമില്ല. ഇനി മൂന്ന് ദിവസം ആലപ്പുഴയുടെ മണ്ണില്‍ കലയുടെ താളവും മേളവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍