പിറവം പള്ളിക്കേസ്: ഹര്‍ജി പരിഗണിക്കുന്നതില്‍നിന്നു രണ്ടാമത്തെ ബെഞ്ചും പിന്മാറി

കൊച്ചി: പിറവം സെന്റ് മേരീസ് പള്ളിക്കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിന്മാറി. ഇത് രണ്ടാമത്തെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നതില്‍നിന്നും പിന്മാറുന്നത്.ജഡ്ജിമാരായ വി. ചിദംബരേഷ്, നാരായണ പിഷാരടി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പിന്മാറിയത്. ജസ്റ്റീസ് ചിദംബരേഷ് യാക്കോബായ വിഭാഗത്തിന് വേണ്ടി ഹാജരായെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. 
നേരത്തെ ജഡ്ജിമാരായ പി.ആര്‍. രാമചന്ദ്രമേനോന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരാണ് പിന്‍മാറിയത്. പിറവം പള്ളിക്കേസില്‍ സുപ്രീംകോടതി വിധി നടപ്പാക്കണം, മതപരമായ ചടങ്ങുകള്‍ നടത്താന്‍ പോലീസ് സംരക്ഷണം നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍പെട്ട പള്ളി വികാരിയടക്കം നല്‍കിയ ഹര്‍ജികളും പ്രശ്‌നം ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജികളുമാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍