നാളികേര ഉല്‍പ്പാദനത്തില്‍ വന്‍ ഇടിവ്

കേരളത്തില്‍ നാളികേര ഉല്‍പ്പാദനത്തില്‍ വന്‍ ഇടിവ്.കുറച്ച് വര്‍ഷങ്ങളായി നാളികേര ഉല്‍പ്പാദനം താഴോട്ടാണെങ്കിലും ഈ വര്‍ഷം 30 ശതമാനത്തോളമാണ് കുറവ് രേഖപ്പെടുത്തുന്നത്.നാളികേര വികസന കോര്‍പ്പറേഷനാണ് ഇതു സംബന്ധിച്ച് കണക്ക് പുറത്ത് വിട്ടത്.കഴിഞ്ഞ വര്‍ഷം 8.33 ശതമാനമായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 30 ശതമാനം ഇടിവുണ്ടായത്.കോഴിക്കോട്,മലപ്പുറം ജില്ലകളിലാണ് നാളികേര ഉല്‍പ്പാദനത്തില്‍ വളരെയേറെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.ഏറ്റവും കൂടുതല്‍ നാളികേരം ഉല്‍പ്പാദിപ്പിച്ചിരുന്ന ഈ ജില്ലകളില്‍ ഇന്നു തെങ്ങുകൃഷി പ്രതിസന്ധിയിലാണ്. മണ്ഡരി പോലുള്ള രോഗബാധയാണ് നാളികേര കൃഷിയെ പ്രതികൂലമായി ബാധിക്കുന്നത്.തെങ്ങിന്‍ തോട്ടങ്ങളെ ശാസ്ത്രീയമായി പരിപാലിക്കുന്നതില്‍ സംസ്ഥാനം വളരെ പിന്നോട്ടാണ്.മഴയിലുണ്ടാകുന്ന വ്യതിയാനവും തെങ്ങു കൃഷി യെ ബാധിക്കുന്നു.മണ്‍സൂണും തുലാവര്‍ഷവും കുറെക്കാലമായി വന്‍ വ്യതിയാനത്തിലാണ്. അടുത്തകാലം വരെ മഴക്കുറവായിരുന്നു.അതു നാളികേര ഉല്‍പ്പാദനത്തെ തളര്‍ത്തി.ഇക്കുറിയാകട്ടെ മണ്‍സൂണില്‍ അതിവര്‍ഷവും പ്രളയവും അതും തിരിച്ചടിയായി.വേനല്‍ക്കാലത്താവട്ടെ കനത്ത ചൂടും.ഇളനീരിന്റെ വിപണിയിലുണ്ടാകുന്ന ഡിമാന്റും നാളികേര ഉല്‍പ്പാദനത്തെ ബാധിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍