പാക് ജയിലില്‍ കൊടിയപീഡനം; ജയില്‍ അനുഭവങ്ങള്‍ വിവരിച്ച് മുംബൈ സ്വദേശി

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം ശാരീരികമായി പീഡിപ്പിച്ചെന്ന് പാക് ജയിലില്‍നിന്നും വിട്ടയക്കപ്പെട്ട മുംബൈ സ്വദേശി ഹമീദ് നിഹാല്‍ അന്‍സാരി. മര്‍ദനത്തില്‍ തന്റെ ഇടതുകണ്ണ് തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ചയിലാണ് ജയില്‍ അനുഭവങ്ങള്‍ ഹമീദ് നിഹാല്‍ പങ്കുവച്ചത്. തന്റെ പ്രായമായ മാതാപിതാക്കളെ പിരിയാനെടുത്ത തീരുമാനത്തില്‍ പശ്ചാത്തപിക്കുന്നു. ജീവിതം വീണ്ടും കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയാണ്. ഒരു ജോലി ലഭിക്കണമെന്നും വിവാഹം കഴിക്കണമെന്നുമാണ് ആഗ്രഹമെന്നും ഹമീദ് നിഹാല്‍ പറഞ്ഞു.അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് അന്‍സാരി സുഷമയെ കാണാനെത്തിയത്. മകനെ വിട്ടുകിട്ടിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഹമീദിന്റെ അമ്മ ഫൗസിയ അന്‍സാരിയും അച്ഛന്‍ നിഹാല്‍ അന്‍സാരിയും പറഞ്ഞു.ഓണ്‍ലൈന്‍ സുഹൃത്തിനെ കാണാന്‍ പാക്കിസ്ഥാനില്‍ അനധികൃതമായി കടന്നതിനെ തുടര്‍ന്നാണ് ഹമീദ് (33) ജയിലിലായത്. 2012 ല്‍ അഫ്ഗാനിസ്ഥാന്‍ വഴി പാക്കിസ്ഥാനില്‍ കടന്ന അന്‍സാരിയെ പോലീസും രഹസ്യാന്വേഷണ വിഭാഗവും പിടികൂടുകയായിരുന്നു. 2015ല്‍ സൈനിക കോടതി മൂന്നു വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചു. എന്നാല്‍ ശിക്ഷാകാലവധി കഴിഞ്ഞിട്ടും മൂന്നു വര്‍ഷം കൂടി ജയിലില്‍ കഴിയേണ്ടിവന്നു. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ ഹമീദിനെ പെഷ വാറിലെ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍