അങ്കണവാടികളുടെ പരിഷ്‌ക്കരണത്തിനു പദ്ധതി

തിരുവനന്തപുരം :അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ അങ്കണവാടികളുടെ പരിഷ്‌ക്കരണത്തിനു സമ്പൂര്‍ണ പദ്ധതി ജനുവരിയില്‍ പ്രഖ്യാപിക്കുമെന്നു മന്ത്രി കെ.കെ. ശൈലജ നിയമസഭയില്‍ അറിയിച്ചു. കുട്ടികളുടെ മാനസിക ശാരീരിക വളര്‍ച്ച സ്‌കൂളില്‍ എത്തും മുമ്പേ ആര്‍ജിക്കേണ്ട കാര്യങ്ങള്‍ സ്വഭാവ രൂപീകരണം തുടങ്ങി സമഗ്ര മൊഡ്യൂളാണ് തയാറാക്കുന്നത്. ഇതോടെ അങ്കണവാടികളുടെ മുഖഛായ മാറും. അങ്കണവാടികളില്‍ കുട്ടികള്‍ കുറയുന്നു എന്നതു വസ്തുതയാണ്. പശ്ചാത്തല സൗകര്യം മെച്ചപ്പെടുകയും ആനുകാലികവും ആധുനികവുമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ കൂടുതല്‍ കുട്ടികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുതകുംവിധം മോണ്ടിസോറി പാഠ്യപദ്ധതി ഉള്‍പ്പെടെയുള്ള മൊഡ്യൂളുകളാണ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആശാവര്‍ക്കര്‍മാര്‍ക്കു കൂടുതല്‍ പരിശീലനം നല്‍കുമെന്നും എസ്.ശര്‍മ, ബി.ഡി.ദേവസി, ഡി.കെ.മുരളി എന്നിവരുടെ ചോദ്യങ്ങള്‍ക്കു മന്ത്രി മറുപടി പറഞ്ഞു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍