ചിത്രശലഭങ്ങളുടെ സര്‍വേ നടത്തി

മറയൂര്‍: മൂന്നാര്‍ വന്യജീവി ഡിവിഷന്റെ കീഴിലുള്ള നാലു ദേശീയോദ്യാനങ്ങളിലും രണ്ടു സങ്കേതങ്ങളിലുമായി ചിത്രശലഭങ്ങളുടെ സര്‍വേ നടത്തി. ഇരവികുളം, ചിന്നാര്‍, മതികെട്ടാന്‍ചോല, പാന്പാടുംചോല, ആനമുടി ചോല ദേശീയോദ്യാനത്തിലെ മന്നവന്‍ചോല, കുറിഞ്ഞിമല എന്നിവിടങ്ങളിലെ 29 സംഘങ്ങളായാണ് ചിത്രശലഭങ്ങളുടെ കണക്കെടുപ്പ് നടത്തിയത്.തിരൂവനന്തപുരം ട്രാവന്‍കൂര്‍ നേച്വര്‍ ഹിസ്റ്ററി സൊസൈറ്റിയുടെ നേതൃത്വത്തില്‍ മൂന്നാര്‍ വന്യജീവി ഡിവിഷനുമായി സഹകരിച്ചാണ് സര്‍വേ. വനംവകുപ്പ് ജീവനക്കാരും വാച്ചര്‍മാരും എന്‍ജിഒ എന്നിവരുള്‍പ്പെടുന്ന ഓരോ സംഘത്തിലും കുറഞ്ഞത് ഏഴുപേര്‍വീതമാണ് നാലുദിവസങ്ങളിലായി കണക്കെടുപ്പ് നടത്തിയത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍