പൊന്നിയന്‍ ശെല്‍വത്തില്‍ വിക്രമും വിജയ്‌യും സംവിധാനം മണിരത്‌നം

തമിഴ്‌സൂപ്പര്‍ താരങ്ങളായ വിജയ്‌യും വിക്രമും മണിരത്‌നം ചിത്രത്തിനായി ഒന്നിക്കുന്നു. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ ശെല്‍വല്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മണിരത്‌നം വര്‍ഷങ്ങളായി ആലോചിക്കുന്ന സ്വപ്‌ന സിനിമയാണ് പൊന്നിയന്‍ ശെല്‍വല്‍. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഇതുവരെ യാഥാര്‍ത്ഥ്യമായില്ല. പൊന്നിയന്‍ ശെല്‍വന്‍ എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിജയ്‌യും വിക്രമും അഭിനയിക്കാന്‍ സമ്മതമറിയിക്കുകയും ലുക്ക് ടെസ്റ്റുകളില്‍ പങ്കെടുക്കുകയും ചെയ്തതായി തമിഴ് മാധ്യമങ്ങള്‍ പറയുന്നു. ചിമ്പുവാണ് മറ്റൊരു പ്രധാന താരം. ഒടുവില്‍ റിലീസ് ചെയ്ത മണിരത്‌നം ചിത്രം ചെക്ക ചിവന്ത വാനത്തിലും ചിമ്പു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മറ്റു തടസങ്ങളില്ലാതെ മുന്നോട്ട് പോയാല്‍ പൊന്നിയന്‍ ശെല്‍വലിന്റെ ഷൂട്ടിംഗ് 2020ല്‍ തുടങ്ങാനാണ് പദ്ധതി. ചിത്രത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍