ഇന്ത്യ-ചൈന സംയുക്ത സൈനികാഭ്യാസത്തിന് നാളെ തുടക്കം

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസത്തിന് നാളെ തുടക്കമാകും. ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരു രാജ്യങ്ങളും തമ്മില്‍ സംയുക്ത പരിശീലനത്തിന് തയാറെടുക്കുന്നത്. ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ചെംഗ്ഡുവിലാണ് ഇരു രാജ്യത്തെയും സൈനികര്‍ ഒരുമിക്കുന്നത്. ഈ മാസം 23 വരെ നീളുന്ന അഭ്യാസത്തില്‍ ഇരു രാജ്യങ്ങളില്‍നിന്നും 100 ട്രൂപ്പുകള്‍ വീതം പങ്കെടുക്കും. ഇത് ഏഴാം തവണയാണ് ഇന്ത്യയും ചൈനയും സംയുക്ത സൈനികാഭ്യാസം നടത്തുന്നത്. ഭീകരവാദത്തെ ചെറുക്കുക എന്ന ലക്ഷ്യംവച്ചാണ് അഭ്യാസം നടത്തുന്നതെന്നും ഇരുരാജ്യത്തിന്റെയും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍