കശ്മീര്‍ തണുത്തുവിറയ്ക്കുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ വിവിധ മേഖലകളില്‍ അതിശൈത്യം പിടിമുറുക്കിയിരിക്കുന്നു. തലസ്ഥാനമായ ശ്രീനഗറില്‍ സീസണിലെ ഏറ്റവും കൂടിയ തണുപ്പാണ് കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയത്. മൈനസ് 2.8 ഡിഗ്രിയാണ് ശ്രീനഗറിലെ താപനില. ജമ്മു കശ്മീരിന്റെ വിവിധ മേഖലകളില്‍ ശ്രീനഗറിന് സമാനമായ രീതിയില്‍ തന്നെയാണ് താപനില. വരുന്ന മൂന്ന്, നാല് ദിവസങ്ങളില്‍ താപനില കൂടുതല്‍ താഴുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഗുല്‍മര്‍ഗില്‍ മൈനസ് 4.0 ഡിഗ്രി സെല്‍ഷ്യസും പല്‍ഗാമില്‍ മൈനസ് 5.2 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില. ലേയിലാണ് ശൈത്യം ശക്തമായിരിക്കുന്നത്. ഇവിടെ മൈനസ് 10.9 ഡിഗ്രി സെല്‍ഷ്യസാണ് താപനില. കാര്‍ഗിലില്‍ മൈനസ് 8.2 താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജമ്മു, ബാനിഹാള്‍, കട്ര, ബറ്റോട്ടെ തുടങ്ങിയ സ്ഥലങ്ങളിലാണ് താപനില മൈനസിലേക്ക് എത്താതിരിക്കുന്നത്. ഇവിടങ്ങളില്‍ ജനജീവിതം സാധാരണ നിലയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍