വാഹനാപകട ഇന്‍ഷ്വറന്‍സ്: മുന്നറിയിപ്പുമായി പോലീസ്

കോഴിക്കോട്: വാഹനാപകടങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കണമെങ്കില്‍ നിബന്ധനകള്‍ പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്. കുട്ടികള്‍ക്കോ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തവര്‍ക്കോ വാഹനമോടിക്കാന്‍ നല്‍കിയാല്‍ ആ വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ക്ലെയിം നിഷേധിക്കും. വാഹനത്തിന്റെ ഉടമ ഭീമമായ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നതിനാല്‍ ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് പോലീസ് അറിയിച്ചു. മദ്യപിച്ചു വാഹനമോടിച്ചാലും, അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാര്‍ വാഹനത്തില്‍ സഞ്ചരിച്ചാലും ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ല. താഴെപ്പറയുന്ന സാഹചര്യങ്ങളില്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ക്ലെയിം അനുവദിക്കുകയില്ലെന്ന് പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്‍കുന്നു. മദ്യപിച്ചു വാഹനമോടിച്ചാല്‍,ഡ്രൈവര്‍ക്ക് ലൈസന്‍സോബാഡ്‌ജോ (വാണിജ്യ ആവശ്യത്തിനു ഉപയോഗിക്കുന്ന ഘങഢ(ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍) ഒഴികെയുള്ള വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക്) ഇല്ലാതിരുന്നാല്‍, മനപ്പൂര്‍വം ഉണ്ടാക്കുന്ന അപകടങ്ങള്‍ , വാഹനത്തിന് അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരോ ഭാരമോ ഉണ്ടായിരുന്നാല്‍, റോഡ്‌നികുതി അടച്ചിട്ടില്ലെങ്കില്‍ ,മതിയായ പെര്‍മിറ്റ് കൂടാതെയുള്ള വാണിജ്യ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ,വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മതിയായ പെര്‍മിറ്റ് ഇല്ലാതിരിക്കുകയോ പുതുക്കുകയോ ചെയ്തില്ലെങ്കില്‍,വാണിജ്യ ആവശ്യത്തിനു ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാതെ ഇരുന്നാല്‍,ടാക്‌സി, കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ പോളിസിയില്‍ പറയുന്ന സ്ഥലപരിധിക്കു പുറത്തുവച്ചു അപകടത്തില്‍പ്പെട്ടാല്‍, അപകടത്തില്‍പ്പെട്ട വാഹനം ഇന്‍!ഷ്വറന്‍സ് കമ്പനിയെ അറിയിക്കാതെ സ്വന്തം ചെലവില്‍ റിപ്പയര്‍ ചെയ്തതിനു ശേഷം ക്ലെയിമിന് അപേക്ഷിച്ചാല്‍,അപകടം കമ്പനിയെ അറിയിച്ച ശേഷം റിപ്പയര്‍ ചെയ്യാതെ വ്യാജബില്ലുകള്‍ നല്‍കിയാല്‍,സ്വകാര്യവാഹനമായി രജിസ്റ്റര്‍ ചെയ്ത വാഹനം ടാക്‌സിയായി ഉപയോഗിച്ചാല്‍,വാഹനം മറ്റൊരാള്‍ക്ക് വിറ്റാല്‍ രജിസ്‌ട്രേഷന്‍ മാറ്റിയ തീയതി മുതല്‍ 14 ദിവസത്തിനകം പോളിസിയില്‍ പുതിയ ഉടമയുടെ പേരു മാറ്റിയില്ലെങ്കില്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍