ബാങ്ക് കൂട്ട അവധി എത്തുന്നു

 തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ഓഫീസര്‍മാര്‍ നടത്തുന്ന വെള്ളിയാഴ്ചത്തെ പണിമുടക്കോടെ ദിവസങ്ങളോളം ബാങ്കുകളുടെ ഷട്ടര്‍ അടഞ്ഞു കിടക്കാന്‍ സാധ്യത. 20 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ഒരു ദിവസം മാത്രമായിരിക്കും ബാങ്ക് പ്രവര്‍ത്തിക്കുക. ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്റെ 21 ലെ സമരത്തോടെയാണ് ബാങ്ക് കൂട്ട പൂട്ടല്‍ ആരംഭിക്കുക. സമരത്തിനു ശേഷമുള്ള ശനിയാഴ്ച ര ണ്ടാമത്തെ ശനി എന്ന നിലയില്‍ അവധിയാണ്. ഞായറാഴ്ചത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച മാത്രമാണ് പിന്നീട് ബാങ്ക് തുറക്കുക. ചൊവ്വാഴ്ച ക്രിസ്മസ് അവധിക്കു ശേഷം വീണ്ടും ബാങ്ക് പണിമുടക്കം.ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് ലയന നീക്കത്തിനെതിരെയാണ് ഡിസംബര്‍ 26 ലെ പണിമുടക്ക്. യുണെറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് പണിമുടക്കുന്നത്. ഇതിനു ശേഷം വ്യാഴാഴ്ചയാണ് ബാങ്ക് തുറന്നുപ്രവര്‍ത്തുക. എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെയും ബാങ്കുകളുടെ കൂട്ട പൂട്ടല്‍ ബാധിച്ചേക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍