ചാലക്കുടി: നിര്‍മാണരംഗം പുതിയ സാധ്യതകള്‍ തേടണമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന് 17ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഗവ. മേഖലയില്‍ ജോലിചെയ്യുന്ന കോണ്‍ട്രാക്ടര്‍മാര്‍ സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും മുഖമാണെന്നും ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട മേഖലയാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. റോഡ് തകരുന്നതും പണി മോശമാകുന്നതും ബില്‍ കിട്ടാതിരിക്കുന്നതും സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വികസന മേഖലകളെയും കേരളത്തിന്റെ മേഖലകളിലേക്ക് വിന്യസിപ്പിക്കുവാന്‍ പ്രത്യേക കോണ്‍ഫറന്‍സ് വിളിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വി.കെ.സി.മമ്മദ്കോയ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബി.ഡി.ദേവസി എംഎല്‍എ, കെ.ജെ.വര്‍ഗീസ്, സി.അബ്ദുള്‍ കരീം, പി.വി.കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി പി.നാഗരത്നന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബി.എം.കൃഷ്ണന്‍നായര്‍ പ്രമേയം അവതരിപ്പിച്ചു. ഇ.വി.കൃഷ്ണപൊതുവാള്‍ പതാക ഉയര്‍ത്തി. കെ.എം.ശ്രീകുമാര്‍ നന്ദി പറഞ്ഞു.
0 അഭിപ്രായങ്ങള്‍