ലാലും രഞ്ജിപണിക്കരും ഒന്നിക്കുന്നു

കിണറിന് ശേഷം എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ലാലും രണ്‍ജി പണിക്കരും ആശാശരത്തും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ഇതിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേംകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് രചന നിര്‍വഹിക്കുന്നത് ചെറിയാന്‍ കല്പകവാടിയാണ്. പ്രശസ്ത ഗായകന്‍ കല്ലറ ഗോപനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നിഖില്‍ എസ്. പ്രവീണാണ് ഛായാഗ്രാഹകന്‍. ഡിസംബര്‍ അഞ്ചിന് വൈകിട്ട് തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടക്കും. ചിത്രീകരണം ജനുവരി അഞ്ചിന് ആരംഭിക്കും. കൊല്ലം, തെന്മല, തെങ്കാശി എന്നിവിടങ്ങളാണ് ലൊക്കേഷന്‍. പകല്‍, നഗരം, വൈരം, ബെസ്റ്റ് ഒഫ് ലക്ക് തുടങ്ങിയ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള എം.എ. നിഷാദ് ഒരാള്‍മാത്രം, ഗാന്ധിയന്‍, തില്ലാന തില്ലാന, ഡ്രീംസ് എന്നീ ചിത്രങ്ങളുടെ സഹ നിര്‍മ്മാതാവുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍