ആഭ്യന്തര ടൂര്‍ പാക്കേജുമായി ഐ.ആര്‍.സി.ടി.സി

കൊച്ചി: ഐ.ആര്‍.സി.ടി.സി പുതുവത്സാരാഘോഷത്തോട് അനുബന്ധിച്ചുള്ള ആഭ്യന്തര, വിദേശ ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചു. തായ്‌ലന്‍ഡിലേക്കുള്ള യാത്ര ജനുവരി 19ന് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ആരംഭിക്കും. 24ന് മടങ്ങിയെത്തും. ബാങ്കോക്ക്, പട്ടായ തുടങ്ങിയ സ്ഥലങ്ങളിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമാണ് ഈ പാക്കേജ് ഒരുക്കുന്നത്. ബാങ്കോക്കില്‍ ഷോപ്പിംഗിനും അവസരമുണ്ടായിരിക്കും. ടിക്കറ്ര് നിരക്ക് 44,800 രൂപ. ഇക്കണോമി ക്‌ളാസ് വിമാനയാത്ര, ത്രീസ്റ്റാര്‍ ഹോട്ടല്‍ താമസം, യാത്രയ്ക്ക് എ.സി വാഹനം ടൂര്‍ ഗൈഡിന്റെ സേവനം, വീസ, ഇന്‍ഷ്വറന്‍സ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പാക്കേജാണിത്.
'അമേസിംഗ് ഹൈദരാബാദ്' എന്ന ആഭ്യന്തര വിമാനയാത്ര പാക്കേജ് പ്രകാരമുള്ള യാത്ര ജനുവരി 17ന് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് 20ന് തിരിച്ചെത്തും. ഗോല്‍കോണ്ട ഫോര്‍ട്ട്, ബിര്‍ള മന്ദിര്‍, സലര്‍ജംഗ് മ്യൂസിയം, ചൗമഹല പാലസ്, ചാര്‍മിനാര്‍, റാമോജി ഫിലിം സിറ്റി തുടങ്ങിയ കേന്ദ്രങ്ങള്‍ ഈ പാക്കേജിലൂടെ സന്ദര്‍ശിക്കാം. ടിക്കറ്റ് നിരക്ക് 16,370 രൂപ. ക്രിസ്മസ് അവധിക്കാലത്തേക്കായി പത്തു ദിവസത്തെ ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ പാക്കേജും ഒരുക്കിയിട്ടുണ്ട്. വേളാങ്കണ്ണി, പുതുച്ചേരി, പുരി, വിശാഖപട്ടണം, കൊല്‍ക്കത്ത എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാം.ടിക്കറ്റ് നിരക്ക് 9,450 രൂപ. കേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എല്‍.ടി.സി സൗകര്യം ലഭ്യമാണ്. വിവരങ്ങള്‍ക്കും ബുക്കിംഗിനും 9567863241/242

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍