കോതമംഗലം ചെറിയപള്ളിയില്‍ സംഘര്‍ഷം തുടരുന്നു

കോതമംഗലം: കോടതിവിധിയുടെ അടിസ്ഥാനത്തില്‍ കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ കയറാന്‍ എത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ തോമസ് പോള്‍ റമ്പാനെ യാക്കോബായ വിശ്വാസികള്‍ തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധം തുടരുന്നു. പ്രതിഷേധം 23 മണിക്കൂര്‍ പിന്നിട്ടു. പള്ളിയില്‍ കയറാന്‍ അനുവദിക്കുംവരെ പിന്‍വാങ്ങില്ലെന്ന നിലപാടില്‍ വൈദികന്‍ തോമസ് പോള്‍ റമ്പാന്‍ ഉറച്ചുനില്‍ക്കുകയാണ്. അതേസമയം ഫാ. തോമസ് പോള്‍ റമ്പാന്റെ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധവുമായി പള്ളിയിലും മുറ്റത്തും ആയിരക്കണക്കിനു വിശ്വാസികളും നിലയുറപ്പിച്ചിട്ടുണ്ട്. റമ്പാനു സുരക്ഷാവലയമൊരുക്കി പോലീസും രംഗത്തുണ്ട്. പള്ളിയില്‍ പ്രവേശിച്ച് ആരാധന നടത്താമെന്നും അതിന് പോലീസിന്റെ സംരക്ഷണം നല്‍കണമെന്നുമുള്ള കോടതി വിധിയുമായാണു ഫാ. തോമസ് പോള്‍ റമ്പാന്‍ വ്യാഴാഴ്ച രാവിലെ 10.20 ഓടെ കോതമംഗലത്ത് എത്തിയത്. സുരക്ഷ ഒരുക്കാന്‍ പ്രയാസമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും റമ്പാന്‍ പിന്‍മാറിയില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍