ഛത്തീസ്ഗഡിലും വാക്കു പാലിച്ച് കോണ്‍ഗ്രസ്: പത്ത് ദിവസത്തിനുള്ളില്‍ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളും

റായ്പൂര്‍: നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുകയാണ് കോണ്‍ഗ്രസ്. മധ്യപ്രദേശിലേത് പോലെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പത്ത് ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അറിയിച്ചു. സത്യപ്രതിജ്ഞക്ക് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന താങ്ങുവില 1700രൂപയില്‍ നിന്ന് 2500രൂപയായി (ക്വിന്റലിന്) ഉയര്‍ത്താന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. 16.5 ലക്ഷം കര്‍ഷകരില്‍ നിന്ന് 6500കോടി രൂപയുടെ കടങ്ങള്‍ എഴുതി തള്ളാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡ് ഗ്രാമീണ ബാങ്കുകളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നുമുള്ള കടങ്ങളാണ് എഴുതി തള്ളുക. ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസരിച്ചായിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്ന് ഭൂപേഷ് ബാഗല്‍ നേരത്തേ പറഞ്ഞിരുന്നു. അധികാരത്തിലേറി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിക്കൊണ്ടുള്ള കമല്‍നാഥ് സര്‍ക്കാരിന്റെ പ്രഖ്യാപനം വന്നത്. രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം''.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍