ആയിരത്തോളം സര്‍വീസുകള്‍ ഇന്നും മുടങ്ങുമെന്ന് ഗതാഗതമന്ത്രി

കോഴിക്കോട്: കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട സാഹചര്യത്തില്‍ ഇന്നും ആയിരത്തോളം സര്‍വീസുകള്‍ മുടങ്ങുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ രണ്ട് ദിവസം കൂടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നു നിയമനം ലഭിച്ചവര്‍ക്ക് പരിശീലനം ഇല്ലാതെ ജോലി ചെയ്യാന്‍ സാധിക്കില്ല. ഇത്തരത്തില്‍ നിയമനം ലഭിച്ചത്തില്‍ കൂടുതല്‍ പേര്‍ സ്ത്രീകളാണ്. അവരുടെ ആവശ്യം വീടിനു സമീപത്തു ജോലി വേണം എന്നുള്ളതാണ്. ഇത് അപ്രായോഗികമാണ്. കൂടുതല്‍ എംപാനല്‍ക്കാരെ പിരിച്ചുവിട്ട സ്ഥലത്തേക്കാണ് ഇവരെ നിയമിക്കാന്‍ സാധിക്കുകയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍