രാഹുല്‍ ഗാന്ധി എന്റെ ക്യാപ്റ്റന്‍, അദ്ദേഹമാണ് എന്നെ പാക്കിസ്ഥാനിലേക്ക് അയച്ചത്' :നവജോത് സിംഗ് സിദ്ദു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയാണ് എന്റെ ക്യാപ്റ്റന്‍ അദ്ദേഹമാണ് പാക്കിസ്ഥാനിലേക്ക് അയച്ചതെന്ന് പഞ്ചാബ് മന്ത്രി നവജോത് സിംഗ് സിദ്ദു പറഞ്ഞു'. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ സമ്മതത്തോട് കൂടിയാണോ നിങ്ങള്‍ പാക്കിസ്ഥാനില്‍ പോയത് എന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നവജോത് സിംഗ് സിദ്ദു. എന്റെ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധിയാണ്, അദ്ദേഹത്തിന്റെ അനുമതിയോടെ ഞാന്‍ എവിടെയും പോകുമെന്നും സിദ്ദു കൂട്ടിച്ചേര്‍ത്തു.
അമരീന്ദര്‍ സിംഗ് കരസേനയുടെ ക്യാപ്റ്റനാണ്, രാഹുല്‍ ഗാന്ധി എന്റെ ക്യാപ്റ്റനും. അമരീന്ദര്‍ സിംഗ് എന്റെ പിതാവിനെപ്പോലെയാണ്, പാക്കിസ്ഥാനില്‍ പോകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ അനുമതി വാങ്ങിയിരുന്നു. മാത്രമല്ല ഇരുപതോളം കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ പറഞ്ഞിരുന്നു സിദ്ദു പറഞ്ഞു.
സിദ്ദു പാക്കിസ്ഥാനിലേക്ക് പോയതിനെ അമരീന്ദര്‍ സിംഗ് നിശിതമായി എതിര്‍ത്തിരുന്നു. പാക്കിസ്ഥാനിലെ കര്‍താപ്പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിന് പോയ സിദ്ദുവിന് നിരവധി വിമ!ര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. ഉദ്ഘാടനവേദിയില്‍ ഖാലിസ്ഥാന്‍ അനുകൂല നേതാവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കടുത്ത വിമര്‍ശനങ്ങാണ് സിദ്ദു നേരിടേണ്ടിവന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍