കിടപ്പുമുറിയില്‍ പൊട്ടിത്തെറി; രണ്ടു കുട്ടികള്‍ മരിച്ചു സംഭവം വടക്കാഞ്ചേരിയില്‍

വടക്കാഞ്ചേരി: വീട്ടിലെ കിടപ്പുമുറിയിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടു കുട്ടികള്‍ വെന്തുമരിച്ചു. ആച്ചക്കോട്ടില്‍ ഡാന്റേഴ്‌സിന്റെ മക്കളായ ഡാന്‍ഫലീസ് (10), സെലസ്മിയ (2) എന്നിവരാണ് മരിച്ചത്. ഡാന്റേഴ്‌സിനും ഭാര്യ ബിന്ദുവിനും മൂത്ത മകള്‍ സെലസ് നിയയ്ക്കും പരിക്കേറ്റു.തെക്കുംകര പഞ്ചായത്തിലെ മലാക്കയില്‍ വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കുട്ടികള്‍ ഉറങ്ങിയിരുന്ന മുറിക്കുള്ളില്‍ നിന്നാണ് പൊട്ടിത്തെറി ഉണ്ടായത്. കുട്ടികളെ പുറത്തേക്കെടുക്കാന്‍ കഴിയുന്നതിന് മുമ്പ് തീ ആളിപ്പടര്‍ന്നിരുന്നു. മുറിക്കുള്ളിലെ ഇന്‍വെര്‍ട്ടറാണ് പൊട്ടിത്തെറിച്ചതെന്നാണ് കരുതുന്നത്. പരിക്കേറ്റവരെ ആദ്യം തൃശൂര്‍ ജൂബിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍