കൂടുതല്‍ ജാപ്പനീസ് ഐ.ടി കമ്പനികള്‍ കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തില്‍ കൂടുതല്‍ ജാപ്പനീസ് ഐ.ടി കമ്പനികള്‍ നിക്ഷേപം നടത്തുമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ തുടരണമെന്നും കേരള സന്ദര്‍ശനത്തിനെത്തിയ ജാപ്പനീസ് അംബാസഡര്‍ കേന്‍ജി ഹിരാമാത്സു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഐ.ടിയില്‍ കേരളത്തിന്റെ വളര്‍ച്ച മാതൃകാപരമാണ്. ടൂറിസം, ആയുര്‍വേദ മേഖലകളിലെ വളര്‍ച്ചയും ശ്രദ്ധേയം. ഐ.ടിയിലും ടൂറിസത്തിലും കേരളത്തിനും ജപ്പാനും പരസ്പരം സഹകരിക്കാനാകും. രുചിയേറിയ ഭക്ഷണം, ആതിഥ്യമര്യാദ, മനോഹരമായ സ്ഥലങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി ജപ്പാനില്‍ കേരള ടൂറിസത്തിന് പ്രചാരണം നല്‍കും. തൊഴില്‍ വൈദഗ്ദ്ധ്യമുള്ള എന്‍ജിനിയര്‍മാരെ സൃഷ്ടിക്കാന്‍ ജാപ്പനീസ് സാങ്കേതികവിദ്യ കേരളത്തിന് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ജാപ്പനീസ് കമ്പനിയായ ടെറുമോ പെന്‍പോളിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സി.പദ്മകുമാര്‍, ടി.ഐ.പി.എല്‍ മാനേജിംഗ് ഡയറക്ടര്‍ പ്രൊബീര്‍ ദാസ്, വൈസ് പ്രസിഡന്റ് എബ്രഹാം മാത്യു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍