കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നു.ലോകത്ത് കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പില്‍ മൂന്നിലൊന്നു ഭാഗവും ഇന്ത്യയിലാണ്.ഉത്തര്‍പ്രദേശ്,മധ്യപ്രദേശ്,ഒഡീഷ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇതിലേറെയും.കേരളത്തെപോലെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദിവാസി മേഖലയില്‍ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് കൂടുതലാണ്.പോഷകാഹാരക്കുറവാണ് കുട്ടികളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നത്.അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ മരണനിരക്ക് 45 ശതമാനവും പോഷകാഹാരക്കുറവുകൊണ്ടാണെന്ന് പല പഠനങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ 70 ശതമാനം കുട്ടികള്‍ക്കും പോഷകാഹാര വിതരണ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുന്നില്ല എന്നതാണ് സ്ഥിതി.പോഷകാഹാരക്കുറവ് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്.ശരിയായ ബുദ്ധിവികാസം പോലും സംഭവിക്കുന്നില്ല.ശാരീരികമായുള്ള വളര്‍ച്ചയും മുരടിക്കുന്നു.മന്ദത,ഉന്മേഷക്കുറവ് എന്നിവ വിടാതെ പിന്തുടരും.അനീമിയയും അണുബാധയും ഇതിന്റെ തുടര്‍ച്ചായണ്. ഗ്ലോബല്‍ ന്യൂട്രീഷന്‍ എന്ന സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ലോകത്തെ വളര്‍ച്ചാ മുരടിപ്പ് നേരിടുന്ന കുട്ടികളില്‍ മൂന്നിലൊരു ഭാഗവും ഇന്ത്യയിലാണെന്ന് കണ്ടെത്തിയത്.തൊട്ടുപിന്നില്‍ നൈജീരിയയും പാക്കിസ്ഥാനുമാണ്.രാജ്യത്തിന്റെ ഗോത്രമേഖലയിലും പിന്നോക്ക പ്രദേശങ്ങളിലുമാണ് പോഷകാഹാരക്കുറവ് ഏറെ ബാധിക്കുന്നത്.ഭാവിതലമുറയെ സാരമായി ബാധിക്കുന്ന പോഷകാഹാര കുറവ് ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല,സ്വകാര്യ മേഖലയിലും സംസ്ഥാനതലത്തിലുമൊക്കെ ബോധവല്‍ക്കരണവും പദ്ധതികളും അനിവാര്യമായ കാലമാണിത്.
0 അഭിപ്രായങ്ങള്‍