പ്രസാദം കഴിച്ചിട്ട് മരണം: രണ്ടു പേര്‍ പിടിയില്‍

ബംഗളൂരു: കര്‍ണാടകയിലെ ചാമരാജ നഗറിലെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദത്തില്‍ കീടനാശിനി കലര്‍ത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പിടിയിലായവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അതേസമയം, പ്രസാദം കഴിച്ച് മരിച്ചവരുടെ എണ്ണം 12ആയി. ചാമരാജ നഗറിലെയും മൈസൂരുവിലെയും ആശുപത്രിയില്‍ പ്രവേശിച്ച 80 ഓളം പേരില്‍ എട്ടുപേരുടെ ആരോഗ്യനില ഗുരുതരമാണ്.
ഹനൂര്‍ താലൂക്കിലെ സുല്‍വാടി ഗിച്ചുകുട്ടി മാരമ്മ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.ക്ഷേത്രത്തിലെ തറക്കല്ലിടല്‍ ചടങ്ങിനിടെ വിതരണം ചെയ്ത പ്രസാദത്തില്‍ മണ്ണെണ്ണയുടെ ഗന്ധമുണ്ടായിരുന്നിട്ടും അത് വകവയ്ക്കാതെ ഭക്തരില്‍ ചിലര്‍ ഇത് കഴിച്ചു. അല്പസമയത്തിനകം ഇവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയാണെന്ന് ആദ്യ ഘട്ടത്തില്‍ സംശയമുണ്ടായിരുന്നെങ്കിലും ഡോക്ടര്‍ ഇക്കാര്യം തള്ളിക്കളഞ്ഞു. മരിച്ചവരുടെ ശരീരത്തില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും ഇക്കാര്യം സ്ഥിരീകരിക്കാന്‍ പ്രസാദം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനകള്‍ക്ക് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നാണ് 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍