ഹന്‍സിക ജയപ്രദയാകുന്നു

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ താരസുന്ദരി ജയപ്രദയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് യുവതാരം ഹന്‍സിക മോട്‌വാനി. പ്രശസ്ത നടനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യ മന്ത്രിയുമായിരുന്ന എന്‍.ടി. രാമറാവുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് ഹന്‍സിക ജയപ്രദയാകുന്നത്. എന്‍.ടി.ആറിന്റെ മകനും തെലുങ്ക് സൂപ്പര്‍താരവുമായ നന്ദമൂരി ബാലകൃഷ്ണയാണ് എന്‍.ടി ആറിനെ അവതരിപ്പിക്കുന്നത്. 
കതനായകുടു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിദ്യാ ബാലന്‍, റാണാ ദഗുപതി, കീര്‍ത്തി സുരേഷ്, നാഗചൈതന്യ, രാകുല്‍ പ്രീത് സിംഗ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. തെലുങ്കിലും ഹിന്ദിയിലും നിരവധി സൂപ്പര്‍ ഹിറ്റുകളൊരുക്കിയ സംവിധായകന്‍ കൃഷ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ജനുവരി 9ന് റിലീസ് ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍