രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

പമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പോലീസിനെ തടഞ്ഞെന്ന കേസില്‍ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഈശ്വറിനെ വീണ്ടും അറസ്റ്റു ചെയ്തത്. പാലക്കാട് റസ്റ്റ് ഹൗസില്‍നിന്നാണ് രാഹുലിനെ അറസ്റ്റു ചെയ്തത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നാണ് റാന്നി ഗ്രാമ ന്യായാലയ കോടതി ജാമ്യം റദ്ദാക്കിയത്. രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു. രണ്ടു മാസം എല്ലാ ശനിയാഴ്ചയും പമ്പ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യവ്യവസ്ഥ. ഡിസംബര്‍ എട്ടിനു രാഹുല്‍ ഈശ്വര്‍ സ്റ്റേഷനില്‍ എത്തിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍