അണക്കെട്ടുകളില്‍നിന്നു വെള്ളമെത്തിക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കും: കൃഷി മന്ത്രി

തൃശൂര്‍: പീച്ചി അണക്കെട്ടിന്റെ വലതുകര കനാല്‍ പ്രളയാനന്തര അറ്റകുറ്റപ്പണി കഴിഞ്ഞ് ഇന്നലെ തുറന്നതോടെ കുറച്ചുനാളുകളായി തൃശൂര്‍ ജില്ലയുടെ കിഴക്കന്‍ പ്രദേശത്ത് കാര്‍ഷിക മേഖലയില്‍ നിലനിന്നിരുന്ന കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു. വലതുകര കനാലില്‍ നിന്ന് തൃശൂര്‍, ഒല്ലൂര്‍ നിയോജക മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന ഒല്ലൂക്കര, കൊഴുക്കുള്ളി, നടത്തറ ബ്രാഞ്ച് കനാലുകളുടെ ആയക്കെട്ട് പ്രദേശത്തേക്കും തുടര്‍ന്ന് തൃശൂര്‍, ഒല്ലൂര്‍, വടക്കാഞ്ചേരി നിയോജക മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന വില്‍വട്ടം, താണിക്കുടം, കോലഴി, തിരൂര്‍, മുളങ്കുന്നത്തുകാവ്, അവണൂര്‍ മേഖലകളിലും പാടശേഖരങ്ങളിലേക്കും സുഗമമായി വെള്ളം എത്തിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്നതിന് പ്രൊജക്ട് അഡ്വൈസറി കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍