ശരദ് യാദവിനെതിരേ നടപടി വേണമെന്നു വസുന്ധര

ജയ്പുര്‍: തനിക്കു വണ്ണം കൂടുതലാണെന്നും വിശ്രമം കൊടുക്കണമെന്നും പൊതുവേദിയില്‍ പ്രസംഗിച്ചതിനു ജെഡിയു മുന്‍ നേതാവ് ശരദ് യാദവിനെതിരേ നടപടി ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാജെ തെരഞ്ഞെടുപ്പു കമ്മീഷനുപരാതി നല്കി. ആല്‍വാറില്‍ ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പു പ്രചാരണ റാലിയിലായിരുന്നു ശരദ് യാദവിന്റെ പരാമര്‍ശം. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഒരു പരാമര്‍ശം യാദവിനെപ്പോലെ മുതിര്‍ന്ന നേതാവില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് വസുന്ധരരാജെ പരാതിയില്‍ ചൂണ്ടിക്കാട്ടി. യാദവിന്റെ പരാമര്‍ശമടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി രംഗത്തെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍