പ്രണയദിനത്തില്‍ അഡാര്‍ ലവ് എത്തും

 ഒമര്‍ ലുലുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഒരു അഡാര്‍ ലവ്വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2019 ഫെബ്രുവരി 14ന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുന്‍പ് പുറത്തു വിട്ട മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ സിനിമയിലെ താരമായ പ്രിയ പ്രകാശ് വാര്യര്‍ ഏറെ പ്രശസ്തി സ്വന്തമാക്കിയിരുന്നു. മാത്രമല്ല അടുത്തിടെ പുറത്തുവിട്ട എടി പെണ്ണെ ഫ്രീക്ക് പെണ്ണെ എന്ന ഗാനത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ സിനിമകള്‍ക്കു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാര്‍ ലവ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍