മൂന്നുവര്‍ഷത്തിനു ശേഷം കരിപ്പൂരില്‍ വലിയ വിമാനമിറങ്ങി

കോഴിക്കോട് :കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു. നീണ്ട മൂന്നുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇടത്തരംവലിയ വിമാന സര്‍വീസ് പുനരാരംഭിച്ചത്. ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സ് വിമാനാമാണ് ആദ്യം ലാന്റ് ചെയ്തത്.ആദ്യ വിമാനത്തെ സ്വീകരിക്കാന്‍ ജനപ്രതിനിധികളും പ്രവാസികളും ഉള്‍പ്പെടെ നിരവധി പേരാണ് വിമാനത്താവളത്തില്‍ എത്തിയത്. നീണ്ട മൂന്നുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം കരിപ്പൂരില്‍ ഇടത്തരം വലിയ വിമാനങ്ങള്‍ ഇറങ്ങി. ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സ് വിമാനമാണ് എത്തിയത്. വിപുലമായ ആഘോഷ പരിപാടികള്‍ക്കാണ് പ്രവാസികളും വിവിധ കൂട്ടായ്മകളും രൂപം നല്‍കിയിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍