ഫൈനല്‍ മാഡ്രിഡില്‍ വച്ചത് നാണക്കേട്: ടെവസ്

കോപ്പ ലിബര്‍ട്ടഡോറസ് ഫുട്‌ബോള്‍ രണ്ടാം പാദ ഫൈനല്‍ സ്‌പെയിനിലെ മാഡ്രിഡില്‍ നടത്തേണ്ടിവന്നത് വിഷമകരവും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് ബൊക്ക ജൂണിയേഴ്‌സ് മുന്നേറ്റനിര താരം കാര്‍ലോസ് ടെവസ്. ബൊക്ക ജൂണിയേഴ്‌സിന്റെ ടീം ബസിനുനേരെ റിവര്‍ പ്ലേറ്റ് ആരാധകര്‍ ആക്രമണം നടത്തിയതോടെ രണ്ട് തവണ മത്സരം മാറ്റിവയ്‌ക്കേണ്ടിവന്നിരുന്നു. ഇതോടെയാണ് രണ്ടാം പാദപോരാട്ടം മാഡ്രിഡില്‍ നടത്താന്‍ തീരുമാനമായത്. ബൊക്കയുടെ മൈതാനത്ത് നടന്ന ആദ്യ പാദത്തില്‍ സമനിലയായിരുന്നു ഫലം. യൂറോപ്പിലെ ചാമ്പ്യന്‍സ് ലീഗിന് തുല്യമായ ലാറ്റിനമേരിക്കന്‍ ടൂര്‍ണമെന്റാണ് കോപ്പ ലിബര്‍ട്ടഡോറസ്. പരമ്പരാഗത വൈരികളായ ബൊക്കയും റിവര്‍ പ്ലേറ്റും ഇതാദ്യമായാണ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍