രാഹുല്‍ ഔട്ട്; യുപിയില്‍ ബിഎസ്പി-എസ്പി സഖ്യം

ലക്‌നോ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍. ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ ഐക്യം തള്ളി മായാവതിയുടെ ബിഎസ്പിയും അഖിലേഷ് യാദവിന്റെ എസ്പിയും ഒന്നിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കോണ്‍ഗ്രസിനെ മുന്നില്‍ അണിനിരത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ കൈക്കോര്‍ക്കുമ്പോഴാണ് മായാവതിയുടെയും അഖിലേഷ് യാദവിന്റെയും പുതിയ നീക്കം. കോണ്‍ഗ്രസിനെ തള്ളി ഇരുവരും മുന്നണി രൂപീകരിച്ചു. ആര്‍എല്‍ഡിയുടെ അജിത് സിംഗും മായാവതിക്കും അഖിലേഷിനും ഒപ്പം ചേര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയും എസ്പിയും തുല്യമായി സീറ്റുകള്‍ വീതം വയ്ക്കും. ആര്‍എല്‍ഡിക്ക് മൂന്ന് സീറ്റും നല്‍കും. മായാവതിയുടെ ജന്മദിനമായ ജനുവരി 15ന് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഡഗിലും കോണ്‍ഗ്രസ് വിജയ തിളക്കത്തില്‍ നില്‍ക്കുമ്പോഴാണ് രാഹുല്‍ ഗാന്ധിയെ തള്ളി ബിജെപിഎസ്പി സഖ്യം രൂപീകരിച്ചിരിക്കുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിനു പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ഇരു സംസ്ഥാനങ്ങളിലേയും സത്യപ്രതിജ്ഞ ചടങ്ങില്‍നിന്നു മായാവതിയും അഖിലേഷും വിട്ടുനിന്നതും ശ്രദ്ധേയമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍