എരഞ്ഞിപ്പാലത്ത് കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു

കോഴിക്കോട് : എരഞ്ഞിപ്പാലത്ത് കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു. 30 മീറ്ററോളം റോഡാണ് തകര്‍ന്നത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ട് ദിവസം കുടിവെള്ള വിതരണം മുടങ്ങും.
മലാപറമ്പിലെ വാട്ടര്‍ ടാങ്കില്‍ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. പൈപ്പിന് 60 വര്‍ഷത്തെ പഴക്കമുണ്ട്. പൈപ്പ് പൊട്ടി റോഡിലും സമീപത്തെ രണ്ട് വീടുകളിലും വെള്ളം കയറി. 
വെള്ളം കുതിച്ചൊഴുകി എരഞ്ഞിപ്പാലത്ത് റോഡിന്റെ മധ്യ ഭാഗം തകര്‍ന്നു.നടക്കാവ്, ജാഫര്‍ ഖാന്‍ കോളനി, കോഴിക്കോട് ബീച്ച് തുടങ്ങിയ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍