പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ജിഎസ്ടി വേണ്ട

ന്യൂഡല്‍ഹി: വില്പനസമയത്ത് നിര്‍മാണപൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് ഉള്ള കെട്ടിടങ്ങള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും ജിഎസ്ടി ഈടാക്കില്ല. നിര്‍മാണത്തിലിരിക്കുന്നതോ നിര്‍മാണം പൂര്‍ത്തിയായെങ്കിലും പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കപ്പെടാത്തതോ ആയവയ്ക്കു ജിഎസ്ടി ഈടാക്കും. 12 ശതമാനമാണ് ജിഎസ്ടി. നികുതിബാധ്യത കുറയുന്നതിന്റെ ആനുകൂല്യം വില കുറച്ചുകൊണ്ട് വാങ്ങലുകാര്‍ക്കു കൈമാറാന്‍ ധനമന്ത്രാലയം നിര്‍മാതാക്കളോട് അഭ്യര്‍ഥിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യുവല്‍ മിഷന്‍, രാജീവ് ആവാസ് യോജന, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ പദ്ധതികളില്‍ എട്ടു ശതമാനമാണു പാര്‍പ്പിടത്തിന്റെ ജിഎസ്ടി. ഇതു നിര്‍മാതാക്കള്‍ നിര്‍മാണസാമഗ്രികള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റില്‍ തട്ടിക്കിഴിക്കാവുന്നതേയുള്ളുവെന്നും ധനമന്ത്രാലയം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍