സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കായികമേള ജനുവരിയില്‍ കോഴിക്കോട്ട്

കോഴിക്കോട്: 36 ാമത് സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായികമേള ജനുവരി 18,19,20 തീയതികളില്‍ കോഴിക്കോട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ ആതിഥേയത്വത്തില്‍ മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ നടക്കും. 
പരിപാടിയുടെ ലോഗോ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനും കായിക മേളയുടെ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനുമായ രാധാകൃഷ്ണന്‍ മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. 
ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ റഫീഖ്, ആശ ശശാങ്കന്‍, എം.എം പത്മാവതി, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് കെ.കെ. രാജേഷ് , പിടിഎ വൈസ് പ്രസിഡന്റ് പി.കെ. അനില്‍കുമാര്‍, കെ.കെ. മിനി, വിനീത, ജയരാജ്, സതീശന്‍, ഭരത്, മനോജ്, അനില്‍കുമാര്‍, ഫസല്‍ റഹ്മാന്‍, സ്‌കൂളിലെ അധ്യാപകര്‍, സ്‌കൂള്‍ ലീഡര്‍ അഭിലാല്‍, ക്ലാസ് ലീഡര്‍മാരായ അഭിജയ്, അമയ് സോജ്, സല്‍പ്രിയ നന്ദന്‍, ആകാശ് അഭിറാം സൂന്ദര്‍, റിസ്വിന്‍ സിറാജ് എന്നിവരും പങ്കെടുത്തു. ലോഗോ ഡിസൈന്‍ ചെയ്ത എട്ടാം ക്ലാസ് വിദ്യാര്‍ഥി ആഗ്‌നയിയെ ആദരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍