പിണറായി വിജയന് തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്ന് എ.പത്മകുമാര്‍

പത്തനംതിട്ട:ശബരിമല വിഷയത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. താന്‍ മുഖ്യമന്ത്രിയുടെ അടിമയാണെന്നും തന്നെ അദ്ദേഹം ശകാരിച്ചെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു.
ഇതൊക്കെ അടിസ്ഥാനരഹിതമാണ്. അതേസമയം അദ്ദേഹം തന്റെ പാര്‍ട്ടിയുടെ നേതാവ് കൂടിയാണെന്നും തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.
പഴുപ്പിച്ചു പഴുത്ത ഇലയാക്കി തന്നെ വീഴ്ത്താന്‍ ശ്രമമുണ്ടായെന്നു പറഞ്ഞ അദ്ദേഹം തന്റെ സ്ഥാനം നഷ്ടപ്പെട്ടാല്‍ സന്തോഷിക്കുന്ന ചിലരാണു രാജിയെക്കുറിച്ചു പ്രചരിപ്പിച്ചതെന്നും വ്യക്തമാക്കി. വിവാദങ്ങളുയര്‍ന്നപ്പോള്‍ പല കോണില്‍നിന്ന് ആക്രമണമുണ്ടായി. പ്രതിസന്ധിക്കിടയിലും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍,. വീഴ്ത്താന്‍ ശ്രമിച്ചതാരാണെന്ന് ഇപ്പോള്‍ പറയുന്നില്ല പത്മകുമാര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍