പിങ്കിന്റെ റീമേക്കില്‍ അജിത്ത് നായകന്‍

തമിഴ് സൂപ്പര്‍താരം അജിത്തിനെ നായകനാക്കി ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രം തുടങ്ങി. തല 59 എന്ന് താല്ക്കാലികമായി പേരിട്ട ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നത്. ധീരന്‍ അധികാരം ഒണ്‍ട്രിലൂടെ ശ്രദ്ധേയനായ എച്ച്. വിനോദാണ് സംവിധാനം. സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കാണിതെന്നാണ് സൂചന. അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച വക്കീലിന്റെ വേഷത്തിലാകും അജിത്ത് പ്രത്യക്ഷപ്പെടുക. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തപ്‌സി പനു തന്നെ തമിഴിലും എത്തിയേക്കും. അതേസമയം അജിത്തിന്റെ പുതിയ ചിത്രം വിശ്വാസം പൊങ്കലിന് തിയേറ്ററുകളിലെത്തും. വീരം, വിവേകം, ആരംഭം എന്നീ ചിത്രങ്ങള്‍ക്കുശേഷം അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നയന്‍താരയാണ് നായിക.ബില്ല, ഏകന്‍, ആരംഭം എന്നീ ചിത്രങ്ങള്‍ക്കുശേഷം നയന്‍താര വീണ്ടും അജിത്തിന്റെ നായികയാകുന്ന ചിത്രമാണ് വിശ്വാസം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍