മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍നിന്ന് എന്‍എസ്എസ് പിന്മാറി

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍നിന്ന് എന്‍എസ്എസ് പിന്മാറി. ഇന്ന് നടക്കുന്ന കോര്‍ കമ്മിറ്റി യോഗത്തിനുശേഷം തീരുമാനം വ്യക്തമാക്കാമെന്നാണ് എസ്എന്‍ഡിപിയും അറിയിച്ചിരിക്കുന്നത്. ശബരിമലയിലെ സര്‍ക്കാര്‍ നടപടികള്‍ എന്‍എസ്എസിനെ ചൊടിപ്പിച്ചിരുന്നു. ഇതില്‍നിന്നും എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ലെന്നാണ് ഇതോടെ വ്യക്തമാക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു തൈക്കാട് ഗസ്റ്റ് ഹൗസിലാകും യോഗം. നവോത്ഥാന പാരമ്പര്യവും മൂല്യവും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്നും അതിനാണ് യോഗം ചേരുന്നതെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമലയുടെ പേരില്‍ പഴയ കാലത്തേക്കു തിരിച്ചു കൊണ്ടുപോകാനുള്ള ശ്രമങ്ങളാണു നടക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍