കശ്മീരില്‍ കൊടും തണുപ്പ്

ജമ്മു: ജമ്മു കശ്മീര്‍ തണുത്തുറയുന്നു. ഞായറാഴ്ച ലേയില്‍ മൈനസ് 15.7 ഡിഗ്രി സെല്‍ഷസ് രേഖപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാര്‍ഗില്‍ ടൗണില്‍ മൈനസ് 11.4 ഡിഗ്രി സെല്‍ഷസ് ആയിരുന്നു താപനില. ബദേര്‍വയില്‍ മൈനസ് 1.2 ഡിഗ്രി സെല്‍ഷസും ജമ്മു നഗരത്തില്‍ 4.4 ഡിഗ്രി സെല്‍ഷസും കത്ര ബേസ് ക്യാന്പില്‍ 6.4 ഡിഗ്രി സെല്‍ഷസും രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍