റിബറിയും ബയേണിന്റെ പടിയിറങ്ങുന്നു

ഫ്രഞ്ച് താരം ഫ്രാങ്ക് റിബറിയും ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കില്‍നിന്ന് ഈ സീസണ്‍ അവസാനത്തോടെ പടിയിറങ്ങുമെന്ന് ടീമിന്റെ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ ഹസന്‍ സലിഹാമിഡ്‌സിക് അറിയിച്ചു. മുപ്പത്തഞ്ചുകാരനായ റിബറി 2007ലാണ് ബയേണിലെത്തിയത്. 260 മത്സരങ്ങളില്‍നിന്ന് 81 ഗോള്‍ ക്ലബ്ബിനായി സ്വന്തമാക്കിയിട്ടുണ്ട്. 2006 മുതല്‍ 2014വരെയായി ഫ്രാന്‍സിനായി 81 മത്സരങ്ങളില്‍ കളിച്ച റിബറി 16 ഗോള്‍ നേടി. ഹോളണ്ട് താരമായ ആര്യന്‍ റോബന്‍ ഈ സീസണ്‍ അവസാനത്തോടെ ബയേണിനോട് വിടപറയുമെന്ന് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് റിബറിയും ക്ലബ് വിടുന്നതായി സ്ഥിരീകരിക്കപ്പെട്ടത്. 2009 മുതല്‍ റിബറി റോബന്‍ കൂട്ടുകെട്ടായിരുന്നു ബയേണിന്റെ ആക്രമണത്തിന്റെ കരുത്ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍