റൊമാന്റിക് ഹീറോയായി ഷെയ്ന്‍ നിഗം

കിസ്മത്തിനും ഈടയ്ക്കും ശേഷം ഷെയ്ന്‍ നിഗം വീണ്ടുമൊരു റൊമാന്റിക് ചിത്രത്തില്‍ നായകനാകുന്നു. നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ഇഷ്‌കിലാണ് ഷെയ്ന്‍ അഭിനയിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി, ബി. ഉണ്ണിക്കൃഷ്ണന്‍, ശ്യാംധര്‍ എന്നിവരുടെ സംവിധാന സഹായിയായിരുന്നു അനുരാജ് മനോഹര്‍. പുതുമുഖം ആന്‍ ശീതളാണ് നായിക. സോഷ്യല്‍ മീഡിയയിലൂടെ ഉടലെടുക്കുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന് തിരക്കഥ രചിച്ച രതീഷ് രവിയുടേതാണ് തിരക്കഥ. കൊച്ചിയും കോട്ടയവുമാണ് പ്രധാന ലൊക്കേഷനുകള്‍. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, കൈനകരി തങ്കരാജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രംഏപ്രിലില്‍ റിലീസ് ചെയ്യും. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത ഓളാണ് ഷെയ്‌നിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ബാലതാരമായി ശ്രദ്ധ നേടിയ എസ്തറാണ് നായിക. മധു സി. നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പങ്ങളിനെറ്റ്‌സാണ് ഷെയ്‌നിന്റെ മറ്റൊരു ചിത്രം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍