പെര്‍ത്ത് ടെസ്റ്റ്: രോഹിതും അശ്വിനും പുറത്ത്; പൃഥി ഷായ്ക്ക് അവസരമില്ല

പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍നിന്ന് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെയും മധ്യനിര ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയെയും ഒഴിവാക്കി. പരിക്കിനെ തുടര്‍ന്നാണ് ഇരുതാരങ്ങളും പുറത്താവുന്നത്. 
അശ്വിന്റെ വയറിനും രോഹിതിന്റെ പുറത്തുമാണ് പരിക്കേറ്റത്. ആദ്യ ടെസ്റ്റില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് രോഹിതിനു പരിക്കേറ്റതെന്നു ബിസിസിഐ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതേസമയം, പരിക്കില്‍നിന്നു മുക്തനാകാത്ത പൃഥി ഷായ്ക്ക് രണ്ടാം ടെസ്റ്റിലും അവസരം ലഭിക്കില്ല.ഹനുമ വിഹാരി, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെയാണു പകരക്കാരായി 13 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് രണ്ടാം ടെസ്റ്റ് പെര്‍ത്തില്‍ ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പരയില്‍ ലീഡ് ചെയ്യുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍