കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന്റെ തുടക്കം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന്റെ തുടക്കമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ ഐക്യത്തിന്റെ സാധ്യത വര്‍ധിച്ചിരിക്കുകയാണ്. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങളുടെ പെരുമഴ നല്‍കിയാണ് നരേന്ദ്രമോദി അധികാരത്തില്‍ വന്നത്. എന്നാല്‍ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതിരുന്നത് മോദിക്ക് തിരിച്ചടിയായി. തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം കൂട്ടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍