അംബേദ്കര്‍ ഗ്രാമം പദ്ധതി ഉടന്‍ ആരംഭിക്കും: മന്ത്രി എ.കെ.ബാലന്‍

നിലമ്പൂര്‍: നിലമ്പൂര്‍ മണഡലത്തിലെ ഇല്ലിക്കോട്ട് പൊയില്‍ പട്ടികജാതി കോളനിയിലെ അംബേദ്കര്‍ ഗ്രാമം പദ്ധതി ഉടന്‍ ആരംഭിക്കുമെന്നു പട്ടികജാതി, പട്ടിക വര്‍ഗ പിന്നോക്ക സമുദായ ക്ഷേമ മന്ത്രി എ.കെ.ബാലന്‍ നിയമസഭയില്‍ പറഞ്ഞു.പി.വി.അന്‍വര്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. അടങ്കലിന് അംഗീകാരം നല്‍കിയ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. ഹാംലെറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മണ്ഡലത്തിലെ ഉച്ചക്കുളം, തീക്കടി കോളനികളില്‍ പ്രവൃത്തിക്കായി നിര്‍മിതി കേന്ദ്രയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍