കെസിആറിനെ അധികാരത്തില്‍ നിന്നും പുറത്താക്കുക ആദ്യ ലക്ഷ്യം: രാഹുല്‍

ഹൈദരാബാദ്: തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം വിജയിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെയും ടിആര്‍എസിനെയും അധികാരത്തില്‍നിന്നും പുറത്താക്കുകയെന്നതാണ് ആദ്യ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ എത്തിയാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന ചോദ്യത്തില്‍നിന്നും രാഹുല്‍ തെന്നിമാറി. അത്തരം കാര്യങ്ങള്‍ പിന്നീടാണ് വരിക. തെലുങ്കാനയുടെ വികസനലക്ഷ്യങ്ങളെ തകര്‍ത്ത കെസിആറിനെ അധികാരത്തില്‍ നിന്നും പുറത്താക്കുകയാണ് ആദ്യ ലക്ഷ്യം. ആ ലക്ഷ്യത്തിനായി തങ്ങള്‍ ഒറ്റക്കെട്ടായി നിയോഗിക്കപ്പെട്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. അധികാരത്തിലെത്താന്‍ മതിയായ സീറ്റ് കോണ്‍ഗ്രസ് സഖ്യത്തിനു ലഭിക്കും. അഭിപ്രായ സര്‍വേകളും ഇക്കാര്യമാണ് പ്രവചിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് റാലികളില്‍ കെസിആര്‍ മോശം വാക്കുകളാണ് പ്രയോഗിക്കുന്നത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍