ഏകീകൃത നമ്പര്‍ പ്ലേറ്റ് ഏപ്രില്‍ മുതല്‍

ന്യൂഡല്‍ഹി: വാഹനം വാങ്ങുമ്പോള്‍ നമ്പര്‍ പ്ലേറ്റ് ലഭിക്കുന്ന ഏകീകൃത നമ്പര്‍ പ്ലേറ്റ് സംവിധാനം എന്ന് മുതല്‍ നടപ്പിലാകുമെന്ന് ചോദ്യത്തിന് വിരാമമായി. ഏപ്രില്‍ മുതല്‍ രാജ്യത്താകെ ഈ സംവിധാനം നടപ്പാക്കും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മോഷ്ടാക്കളില്‍നിന്ന് സുരക്ഷിതമാക്കാനും ഉടമക്ക് വാഹനം ഉടന്‍ കണ്ടെത്താനുമുള്ള നൂതന സാങ്കേതികവിദ്യയോടെയാണ് നമ്പര്‍പ്ലേറ്റിറക്കുന്നത്. ഇതോടെ രാജ്യത്തെ എല്ലാ വാഹനങ്ങള്‍ക്കും ഒരേ രീതിയിലുള്ള നമ്പര്‍ പ്ലേറ്റാകും ലഭ്യമാകുക. ഏപ്രില്‍ ഒന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ പുതിയ നമ്പര്‍ പ്ലേറ്റോടുകൂടിയേ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി പുറത്തിറക്കാനാകൂ. വില്‍പന നടത്തുന്ന ഷോറൂമുകളില്‍ തന്നെയായിരിക്കും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍