ഏപ്രില്‍ മുതല്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ്

ന്യൂഡല്‍ഹി: പുതിയ വാഹനങ്ങള്‍ക്ക് അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ (എച്ച്എസ്ആര്‍പി) നിര്‍ബന്ധമാക്കി. കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്താണ് കഴിഞ്ഞ ദിവസം വിജ്ഞാപനം ഇറക്കിയത്. പുതിയ വാഹനങ്ങള്‍ ഷോറൂമില്‍ നിന്നു പുറത്തിറക്കുമ്പോള്‍ നിര്‍മാതാക്കള്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ പതിച്ചു നല്‍കണം. രജിസ്‌ട്രേഷന്‍ മാര്‍ക്ക്, വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം എന്നിവ സൂചിപ്പിക്കുന്ന അടയാളങ്ങളും ഇതില്‍ ഉണ്ടായിരിക്കണം. അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയില്‍ അക്കങ്ങള്‍ എഴുതിയാണ് അതി സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ തയാറാക്കുന്നത്. ഓരോ വാഹനത്തിനും വ്യത്യസ്ത കോഡുകള്‍ ലേസര്‍ വിദ്യ ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റില്‍ ഘടിപ്പിക്കും. എന്‍ജിന്‍ നമ്പറടക്കം എല്ലാ വിവരങ്ങളും കോഡുമായി ബന്ധിപ്പിക്കും. ഇതുവഴി വ്യാജ നന്പര്‍ പ്ലേറ്റില്‍ ഓടുന്നതു തടയാം.നമ്പര്‍പ്ലേറ്റ് അഴിച്ചുമാറ്റാനോ മാറ്റങ്ങള്‍ വരുത്താനോ ശ്രമിച്ചാല്‍ ഇവ ഉപയോഗ ശൂന്യമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍