ഇന്ത്യയുടെ ഹൃദയഭൂമിയിലേക്കുള്ള തിരിച്ചുവരവ്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇന്ത്യയുടെ ഹൃദയഭൂമിയിലേക്കുള്ള തിരിച്ചുവരവാണ് കോണ്‍ഗ്രസ് വിജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.കോണ്‍ഗ്രസ് വസന്തകാലത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ മോദി മുക്തഭാരതം വരുന്നതിന്റെ സൂചനയാണിത്. മതേതര ശക്തികളെ ഒരുമിച്ച് നിര്‍ത്തി ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്നും ചെന്നിത്തല പറഞ്ഞു. രാജസ്ഥാനിലും ഛത്തീസ്ഗഡിലും മികച്ച ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. മധ്യപ്രദേശിലും കേവല ഭൂരിപക്ഷത്തിനുള്ള ലീഡ് കോണ്‍ഗ്രസ് നേടി. എന്നാല്‍ മിസോറാമില്‍ ഭരണം നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍