ആയുധശേഖരം പിടികൂടിയ കേസില്‍ സനാതന്‍ സന്‍സ്തയെ പ്രതിചേര്‍ത്തു

താനെ: മഹാരാഷ്ട്രയില്‍ ആയുധങ്ങള്‍ പിടിച്ചെടുത്ത കേസില്‍ തീവ്ര വലതുപക്ഷ സംഘടനയായ സനാതന്‍ സന്‍സ്തയെ പ്രതിചേര്‍ത്തു. എടിഎസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സംഘടനയെയും ഉള്‍പ്പെടുത്തിയത്. ഹിന്ദു രാഷ്ട്രം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ആയുധശേഖരമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എന്‍ഐഎ സ്‌പെഷല്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 12 പ്രതികളാണുള്ളത്. 1800 പേജ് കുറ്റപത്രത്തില്‍ 190 സാക്ഷിമൊഴികള്‍ ഉള്‍പ്പെടുത്തി. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് കേസ് അന്വേഷിച്ചത്. ഗോവ ആസ്ഥാനമാക്കിയ സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി, മറ്റ് ചെറിയ സംഘടനകള്‍ എന്നിവയ്ക്കു കേസുമായി ബന്ധമുണ്ടെന്ന് എടിഎസ് അന്വേഷണത്തില്‍ കണ്ടെത്തി.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മഹാരാഷ്ട്രയുടെ വിവധ ഭാഗങ്ങളില്‍നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തത്. പിസ്റ്റളുകളും ബോംബുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍