മനുഷ്യ കാല്‍ക്കുലേറ്റര്‍ 'ശകുന്തളാ ദേവി'യായി വിദ്യാ ബാലന്‍

മനുഷ്യ കാല്‍ക്കുലേറ്റര്‍ എന്ന് ഓമനപ്പേരുള്ള ശകുന്തളാ ദേവിയായി വെള്ളിത്തിരയിലെത്താന്‍ ഒരുങ്ങുകയാണ് വിദ്യാ ബാലന്‍. ശകുന്തളയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് അനു മേനോന്‍ ആണ്. റോണി സ്‌ക്രൂവാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഖ്യ ഓര്‍ത്തിരിക്കാനുള്ള കഴിവിലൂടെ 1982ല്‍ തന്നെ ഗിന്നസ് റെക്കോഡില്‍ ഇടം നേടിയ ആളാണ് ശകുന്തളാ ദേവി. അടുത്ത വര്‍ഷം ആദ്യം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. എന്‍.ടി. രാമറാവുവിന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുകയാണ് വിദ്യ ഇപ്പോള്‍. അക്ഷയ് കുമാര്‍ നായകനാകുന്ന മിഷന്‍ മംഗളിലും വിദ്യയാണ് നായിക. അതൊക്കെ പൂര്‍ത്തിയാക്കിയിട്ടാകും ശകുന്തളാ ദേവിയായി താരം ക്യാമറയ്ക്കു മുന്നിലെത്തുക. ചിത്രത്തിന്റെ താരനിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍