തെലുങ്കാനയിലും രാജസ്ഥാനിലും പോളിംഗ് തുടങ്ങി

തെലുങ്കാനയില്‍ മാവോയിസ്റ്റ് സ്വാധീന പ്രദേശത്ത് വോട്ടെടുപ്പ് നാലുമണിവരെ


ഹൈദരാബാദ്/ജയ്പൂര്‍ : തെലുങ്കാന ,രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങി. തെലുങ്കാനയില്‍ ഏഴ് മണിക്കാണ് പോളിംഗ് ആരംഭിച്ചത്. തെലുങ്കാനയിലെ 119മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11ന് വോട്ടെണ്ണല്‍. തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലെത്താന്‍ കാത്തിരിക്കുന്ന തെലങ്കാന രാഷ്ട്രസമിതിക്ക് (ടി.ആര്‍.സി) വെല്ലുവിളിയാകുന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് ഫ്രണ്ടാണ്. തെലുങ്കാനയില്‍ 1821 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 2.8കോടി ജനങ്ങളാണ് ഇവരുടെ വിധി എഴുതുക. തെലുങ്കാനയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമായ പ്രദേശങ്ങളില്‍ വൈകിട്ട് നാലുമണി വരെയാണ് പോളിംഗ് നടക്കുക. മറ്റു സ്ഥലങ്ങളില്‍ അഞ്ചുമണി വരെ ഉണ്ടാകും.രാജസ്ഥാനില്‍ രാവിലെ എട്ട് മണിക്ക് വോട്ടിംഗ് ആരംഭിച്ചു. രാജസ്ഥാനിലെ നിയോജക മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. 20വര്‍ഷത്തിനിടെ ഒരു തവണ പോലും ഒരു പാര്‍ട്ടിയെയും തുടര്‍ച്ചയായി ഭരണത്തിലെത്തിക്കാത്ത രാജസ്ഥാനില്‍ ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷമായ കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം നടക്കുന്നത്. ബി.എസ്.പി സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന രാജസ്ഥാനിലെ രാംഗഡ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. രാജസ്ഥാനില്‍ കഴിഞ്ഞ തവണ 163 സീറ്റുകളുമായാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. എന്നാല്‍ കോണ്‍ഗ്രസിന് വെറും 21 സീറ്റുകളായിരുന്നു ലഭിച്ചത്. രാജസ്ഥാനിലെ 4.74കോടി ജനങ്ങളാണ് 2274 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണ്ണയിക്കുക. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍