ബെയ്‌ലിനു ഹാട്രിക്; റയല്‍ ക്ലബ് ലോകകപ്പ് ഫൈനലില്‍

മാഡ്രിഡ്: സീസണില്‍ ഇതുവരെ താളംകണ്ടെത്താന്‍ കഴിയാത്ത റയല്‍ മാഡ്രിഡിന് ക്ലബ് ലോകകപ്പില്‍ ഉജ്ജ്വല വിജയം. വെയ്ല്‍സ് താരം ഗരെത് ബെയ്‌ലിന്റെ ഹാട്രിക് മികവില്‍ കഷിമ ആന്റലെറസിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി റയല്‍ ക്ലബ് ലോകകപ്പ് ഫൈനലില്‍ കടന്നു. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ യുഎഇ ക്ലബ് അല്‍ എയിനെ റയല്‍ നേരിടും.കളിയുടെ 44, 53, 55 മിനിറ്റുകളിലാണ് ബെയ്ല്‍ ഗോള്‍ നേടിയത്. ആദ്യ ഗോള്‍ ബ്രസീലില്‍ താരം മാഴ്‌സലോയുമായുള്ള മുന്നേറ്റത്തിനൊടുവിലായിരുന്നു. രണ്ടാം ഗോള്‍ കഷിമയുടെ പ്രതിരോധ പിഴവ് മുതലെടുത്താണ് ബെയ്ല്‍ നേടിയത്. രണ്ടു മിനിറ്റിനുള്ളില്‍ ബെയ്ല്‍ ഹാട്രിക് തികച്ചു. ഇത്തവണയും മാഴ്‌സലോ അസിസ്റ്റിലായിരുന്നു ഗോള്‍. മാഴ്‌സലോയുടെ പാസില്‍ ബോക്‌സിനുള്ളില്‍നിന്നുള്ള ബെയ്ല്‍ ക്ലോസ് റേഞ്ച് ഷോട്ട് കഷിമ വല തുളച്ചു.ഏഷ്യന്‍ ചാമ്പ്യന്‍മാര്‍ക്കായി 78 ാം മിനിറ്റില്‍ ഷോമ ദോയി ആശ്വാസ ഗോള്‍ നേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍